Latest News

ആർഎസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം: പോലിസ് കേസെടുക്കാത്തത് ദുരൂഹം: എസ്ഡിപിഐ

നേരത്തെയും ഇതേ വീട്ടിൽ സ്‌ഫോടനം നടക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലിസ് നിസ്സംഗത പുലർത്തിയതിനാലാണ് ബോംബ് നിർമാണം തുടരാൻ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആർഎസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം: പോലിസ് കേസെടുക്കാത്തത് ദുരൂഹം: എസ്ഡിപിഐ
X

തളിപ്പറമ്പ്: കാങ്കോൽ ആലക്കാട് ആർഎസ്എസ് നേതാവിന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പോലിസ് കേസെടുക്കാത്തത് ദുരൂഹമാണെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ തിരുവട്ടൂർ പ്രസ്താവിച്ചു. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പ്രദേശവാസികൾ പോലും പറയുമ്പോൾ പോലിസ് ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുന്നത് അംഗീകരിക്കാനാവില്ല.

നേരത്തെയും ഇതേ വീട്ടിൽ സ്‌ഫോടനം നടക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലിസ് നിസ്സംഗത പുലർത്തിയതിനാലാണ് ബോംബ് നിർമാണം തുടരാൻ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌ഫോടനം നടന്ന ശേഷം നേതാവിനെ ഒരു സംഘം ആർഎസ്എസ് പ്രവർത്തകരെത്തി അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ചികിൽസ നൽകിയെന്നാണ് പറയപ്പെടുന്നത്. ഇതേസംഘം തന്നെ തെളിവുകൾ നശിപ്പിച്ചതായും സംശയമുയർന്നിട്ടുണ്ട്.

കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് നേതാവിന്റെ വീട്ടിലാണ് തുടർച്ചയായി സ്‌ഫോടനങ്ങൾ നടക്കുന്നത് എന്നത് അത്യന്തം ഗൗരവതരമാണ്. നാട്ടിൽ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആർഎസ്എസ് ബോംബ് നിർമാണവും ശേഖരണവും തകൃതിയായി നടത്തുമ്പോഴും പോലിസ് കണ്ടില്ലെന്നു നടിക്കുകയാണ്. സംഭവത്തിൽ പോലിസ് കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും ഇഖ്ബാൽ തിരുവട്ടൂർ പ്രസ്താവനയിൽ വ്യക്തമാക്കി.

Next Story

RELATED STORIES

Share it