- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്

മുംബൈ: മാവോവാദി ആരോപണത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ചികില്‍സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്റ്റാന്‍ സാമി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോഴുള്ളത്. മുബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുളളത്. പതിനഞ്ച് ദിവസത്തെ ചികില്‍സയാണ് അനുവദിച്ചിട്ടുള്ളത്.
ജസ്റ്റിസ് ഷിന്‍ഡെ, ജസ്റ്റിസ് എന്‍ആര്‍ ബോര്‍കര്‍ എന്നിവരുള്‍പ്പെടുന്ന വെക്കേഷന്‍ ബെഞ്ചിന്റേതാണ് വിധി. എന്‍ഐഎ കോടതി ഇടക്കാല ജാമ്യത്തിനുവേണ്ടിയുള്ള സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ആരോഗ്യാവസ്ഥയും കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
മെയ് 19ാം തിയ്യതി ജെ ജെ ആശുപത്രിയുടെ ഡീനോട് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. റിപോര്‍ട്ട് മെയ് 21ന് സമര്‍പ്പിച്ചു.
മെയ് 21ന് സ്റ്റാന്‍ സ്വാമി വീഡിയോ കോണ്‍ഫ്രന്‍സ് വഴി കോടതിക്കു മുന്നില്‍ ഹാജരായി. കഴിഞ്ഞ ഓക്ടോബര്‍ മാസം മുതല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജെ ജെ ആശുപത്രിയില്‍ ചികില്‍സ തേടാനുള്ള കോടതി നിര്‍ദേശം അദ്ദേഹം തള്ളി. താന്‍ അധികം താമസിയാതെ മരണത്തിനു കീഴടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ് സ്വാമിക്കുവേണ്ടി ഹാജരായത്.
തന്റെ കക്ഷി ഹോളി ഫാമിലി ആശുപത്രിയില്‍ സ്വന്തം ചെലവില്‍ ചികില്‍സ തേടാന്‍ ഒരുക്കമാണെന്നും അദ്ദേഹത്തിന് ഒരു മുഴുവന്‍ സമയ സഹായിയെ ആവശ്യമാണെന്നും സെന്റ് സേവിയേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പളും സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെ പുരോഹിതനുമായ ഫാദര്‍ ഫ്രേസര്‍ മസ്‌കെറന്‍ഹാസിനെ സഹായിയായി നിര്‍ത്താന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ജെ ജെ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും എന്‍ഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നത് പൊതുമേഖലാ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്നതിനു കാരണമാവുമെന്നും അതൊരു കീഴ് വഴക്കമാകുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോടതി അത് തള്ളി.
84 വയസ്സുള്ള പ്രതിക്ക് ചികില്‍സ ആവശ്യമുണ്ടെന്ന കാര്യം കോടതി അംഗീകരിച്ചു. കൊവിഡ് വ്യാപനം നിലനില്‍ക്കുമ്പോള്‍ ജെ ജെ ആശുപത്രിയില്‍ വേണ്ടത്രെ ചികില്‍സ ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ 15 ദിവസത്തെ ചികില്‍സ അനുവദിക്കാന്‍ കോടതി അനുമതി നല്‍കി. ചെലവുകള്‍ പ്രതിതന്നെ വഹിക്കണം. പ്രായാധിക്യമുള്ളതുകൊണ്ട് സഹായിയെയും അനുവദിച്ചു.
സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
RELATED STORIES
സംഭലില്‍ മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ്...
11 March 2025 4:26 AM GMTസിറിയയിലെ കുര്‍ദ് സൈന്യം സര്‍ക്കാരിന്റെ ഭാഗമാവും; ചരിത്രപരമായ കരാറില്‍ ...
11 March 2025 3:24 AM GMTസംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു
11 March 2025 2:37 AM GMTഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
11 March 2025 1:10 AM GMTഎസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി ജെ പിയില്‍ ചേരുന്ന പ്രശ്നമില്ല: എ...
10 March 2025 6:22 PM GMTകുവൈത്ത് എയര്വേയ്സില് ദുരിതയാത്ര; ദമ്പതികള്‍ക്ക് 10 ലക്ഷം രൂപ...
10 March 2025 4:21 PM GMT