Latest News

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
X

റിയാദ്: റിയാദ് ഇന്റര്‍ നേഷണല്‍ ബുക്ക് ഫെസ്റ്റില്‍ ഇന്ത്യന്‍ പവലിയല്‍ എന്ന വലിയ സങ്കല്‍പത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം ആര്‍ സജീവ് അഭിപ്രായപ്പെട്ടു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ മരിയയുടെ മധുവിധു, ഉറൂബിന്റെ 'ശ്മശാന വൈരാഗ്യവും മറ്റും കഥകളും' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം ആര്‍ സജീവ്. വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ചു വരവിന്റെ പാതയിലാണെന്നും ഇന്ത്യന്‍ പ്രസാധകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ സെക്ഷന്‍ ഹെഡ്, കമേഴ്‌സിയല്‍ ആന്റ് ബിസിനസ്സ് ഡവലപ്പ്‌മെന്റ്, ഇബ്രാഹിം മുഹമ്മദ് അല്‍സലാമക്ക് നല്‍കിക്കൊണ്ടായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം.

സെക്കന്റ് സെക്രട്ടറി ഇന്ത്യന്‍ എംബസി മുഹമ്മദ് ഷബീര്‍ കെ, കേപക്‌സില്‍ ഇന്ത്യ ഡപ്യൂട്ടി ഡയറക്ടര്‍ സുനില്‍കുമാര്‍, മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രതാപന്‍ തായാട്ട്, സന്ദീപ് കെ ഷക്കീം ചേക്കുപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു.book release function

Next Story

RELATED STORIES

Share it