Latest News

'ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം'; പുസ്തക പ്രകാശനം

ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം; പുസ്തക പ്രകാശനം
X

കോഴിക്കോട്: എറണാകുളത്തെ മദീനാ മസ്ജിദ് മുതവല്ലിയും ഗ്രന്ഥകാരനുമായ ഹാഷിം ഹാജി രചിച്ച 'ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം' എന്ന പുസ്തകം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഖാലിദ് മൂസാ നദ്‌വിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. മത സംഘടനകള്‍ ഇസ്‌ലാമിക സമൂഹത്തില്‍ വരുത്തിവെച്ച അത്യാചാരങ്ങള്‍, അവ തുടക്കമിട്ട അപകടകരമായ പുതിയ ദുഷ്പ്രവണതകള്‍, അനാചാരങ്ങള്‍ തുടങ്ങിവയെക്കുറിച്ചാണ് പ്രധാനമായും ഈ കൃതിയില്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹാഷിം ഹാജി വിശകലനം ചെയ്യുന്നത്.

പുതിയ ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതില്‍ മതസംഘടനകള്‍ ഒന്നടങ്കം പരാജയമാണെന്ന് പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അതിവേഗം മാറിവരുന്ന സാഹചര്യത്തില്‍ അപകടത്തില്‍ പെടാതെ സമുദായത്തിനു നേതൃത്വം നല്‍കാന്‍ പുതിയ കാഴ്ച്ചപ്പാടുള്ള നേതൃത്വം ഉയര്‍ന്നു വരണമെന്ന് അവര്‍ പറഞ്ഞു. ഡോ. പി എ കരീം അധ്യക്ഷത വഹിച്ചു. പിഎംഎ ഹാരിസ്, കെ സി ഹുസൈന്‍, കെ പി എം ഹാരിസ്, ഫൈസല്‍ പാലോളി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കെ എം അബ്ദുസ്സലാം, പി വി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിസാര്‍ കുന്ദമംഗലും സ്വാഗതവും റസാഖ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it