Latest News

ബ്രൂവറി വിവാദം: ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

ബ്രൂവറി വിവാദം: ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്
X

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ്‌ കെ കവിത കേരളത്തിലെത്തിയതില്‍ അന്വേഷണം വേണമെന്നും സതീശന്‍ പറഞ്ഞു. കെ കവിത വന്നത് മദ്യ ഇടപാട് ഉറപ്പിക്കാനാണെന്നും സതീശന്‍ പറഞ്ഞു.

പദ്ധതിക്കു പിന്നില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്നും അതിനാല്‍ തന്നെ പദ്ധതി നടപ്പിലാക്കുന്നത് എന്തു വില കൊടുത്തും പ്രതിപക്ഷം തടയുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് മന്ത്രി എം ബി രാജേഷിനാണ് പാലക്കാട് മദ്യ നിര്‍മാണയുണിറ്റ് നിര്‍മ്മിക്കുന്നതില്‍ ആവേശമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മദ്യ നയം മാറും മുമ്പാണ് ഒയാസിസ് കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയത്. അങ്ങനെയെങ്കില്‍ സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് കമ്പനി ഈ സ്ഥലം വാങ്ങിയത് എന്ന കാര്യത്തില്‍ സംശയമില്ലെന്നും സര്‍ക്കാര്‍ മദ്യനയം മാറ്റുമെന്ന് അവര്‍ക്കറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it