Latest News

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു. 19കാരിയായ ഫാത്തിമ ബത്തൂലാണ് മരിച്ചത്. മൂര്‍ക്കനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് വധുവിന്റെ മരണം.

പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകളാണ് ഫാത്തിമ. വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇഎംഎസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it