Latest News

ബജറ്റ് വെറും പൊള്ളയും നിരാശാജനകവും: വി ഡി സതീശന്‍

ബജറ്റ് വെറും പൊള്ളയും നിരാശാജനകവും: വി ഡി സതീശന്‍
X

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റ് വെറും പൊള്ളയാണെന്നും നിരാശാജനകമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടി കുറക്കലാണെന്ന് ബജറ്റവതരണത്തോടെ മനസിലായെന്നും അദ്ദേഹം പറഞ്ഞു

യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റായിപോയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി .നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ സഭയില്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it