- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെന്‍ട്രല്‍ വിസ്തക്കു വേണ്ടി ഡല്‍ഹിയില്‍ പൊളിച്ചു മാറ്റുന്നത് നാഷണല്‍ മ്യൂസിയം ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍
ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, വിജ്ഞാന്‍ ഭവന്‍, ഉപരാഷ്ട്രപതിയുടെ വസതി, ജവഹര്‍ ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, രക്ഷാഭവന്‍ എന്നിവയും പൊളിച്ചുനീക്കും.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തക്കു വേണ്ടി പൊളിച്ചുമാറ്റുന്നത് നാഷണല്‍ മ്യൂസിയം ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍. നാഷണല്‍ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സ്, നാഷണല്‍ ആര്‍ക്കൈവ്സ് എന്നീ ഡല്‍ഹിയിലെ ചരിത്രപ്രാധാന്യമുള്ള മൂന്ന് കെട്ടിടങ്ങളാണ് നരേന്ദ്രമോദിയുടെ ധൂര്‍ത്ത് കാണിക്കാനുള്ള പദ്ധതിക്കു വേണ്ടി തകര്‍ക്കപ്പെടുക.
ഇവയ്ക്കു പുറമേ ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, വിജ്ഞാന്‍ ഭവന്‍, ഉപരാഷ്ട്രപതിയുടെ വസതി, ജവഹര്‍ ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, രക്ഷാഭവന്‍ എന്നിവയും പൊളിച്ചുനീക്കും. ഇവയെല്ലാം ഉള്‍പ്പടെ 4,58,820 ചതുരശ്രമീറ്റര്‍ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. 20,000 കോടി രൂപ ചിലവു വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും ഔദ്യോഗിക വസതികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമൂല്യമായ നിരവധി ചരിത്ര രേഖകള്‍, ശില്‍പങ്ങള്‍, പ്രതിമകള്‍, നാണയങ്ങള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് നാഷണല്‍ മ്യൂസിയം. ഇത് പൊളിച്ചു മാറ്റുന്നതോടെ ഇവയുടെ സംരക്ഷണത്തെ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. അതുപോലെ നാഷണല്‍ ആര്‍ക്കൈവ്സില്‍ 45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് ഉള്ളത്. മുഗള്‍ രാജവംശക്കാലത്തെ രേഖകളുള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍ പൂര്‍ണമായും സുരക്ഷിതമായി പുതിയ സ്ഥലം കണ്ടെത്തി മാറ്റുന്നത് വെല്ലുവിളിയാണ്.
RELATED STORIES
സുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT