Latest News

ഹരിയാനയിലെ നുഹില്‍ ബസിന് തീപിടിച്ച് 8 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ഹരിയാനയിലെ നുഹില്‍ ബസിന് തീപിടിച്ച് 8 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
X

ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ ടൗരുവിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്തുമരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുണ്ഡ്‌ലി മനേസര്‍ പല്‍വാല്‍ (കെഎംപി) എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബസില്‍ 60 ഓളം പേരുണ്ടായിരുന്നു, ഇവരെല്ലാം പഞ്ചാബ്, ചണ്ഡീഗഡ് നിവാസികളും മഥുര വൃന്ദാവനില്‍ നിന്ന് മടങ്ങുന്നവരുമാണെന്ന് പോലിസ് പറഞ്ഞു.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബസിനെ പിന്തുടരുകയും ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it