Latest News

ഉപതിരഞ്ഞെടുപ്പ്: സപ്തംബര്‍ 26 വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം

ഉപതിരഞ്ഞെടുപ്പ്: സപ്തംബര്‍ 26 വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്തംബര്‍ 26 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിക്കും. ഇടുക്കി ജില്ലയില്‍ ബി57 ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് ഒന്നിലും, വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 06 മുണ്ടന്‍മുടി, 07 എഴുപതേക്കര്‍, 08 കൂവപ്പുറം, 13 വണ്ണപ്പുറം ടൗണ്‍ നോര്‍ത്ത്, 14 വണ്ണപ്പുറം ടൗണ്‍ സൗത്ത്, 15 കലയന്താനി എന്നീ വാര്‍ഡുകളിലും, ജി 10 ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 10 തൊട്ടിക്കാനം, ജി.29 ഇടുക്കി- കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 18 പൊന്നെടുത്താല്‍, ജി17 കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 കുഴിക്കണ്ടം എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കരട് വോട്ടര്‍ പട്ടിക സപ്തംബര്‍ 12 ന് പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും സപ്തംബര്‍ 26 ന് വൈകാട്ട് 5 വരെ സ്വീകരിക്കും, ഒക്ടോബര്‍ 7 ന് വോട്ടര്‍ പട്ടിക അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കി അന്തിമവോട്ടര്‍ പട്ടിക ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രകിയ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ മാനദണ്ഡമാകയാല്‍ എല്ലാ ഇലക്ടറര്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും പ്രസ്തുത മാര്‍ഗനിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it