Latest News

ഉപതെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് റസിയ തോട്ടായി

ഉപതെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് റസിയ തോട്ടായി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റസിയ തോട്ടായി 19,381 വോട്ടുകള്‍ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ജമീല 12,615 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ഗിരിജ വലിയപറമ്പില്‍ 4,544 വോട്ടുകളും നേടി. ഏഴു വോട്ടുകള്‍ അസാധുവായി.

കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആദര്‍ശ് ജോസഫ് വിജയിച്ചു. വോട്ടുകള്‍ 447. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനേഷ് ജോസഫ് 440 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ലജീഷ് ഇ.ആര്‍ 13 വോട്ടുകളും നേടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുനീഷിന് നാലു വോട്ടുകള്‍ ലഭിച്ചു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എം.ശശീന്ദ്രന്‍ 1,018 വോട്ടുകള്‍ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.വി.പുഷ്പരാജന്‍ 488 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എം.സി.കരുണാകരന്‍ 14 വോട്ടുകളും നേടി.

നന്മണ്ടയില്‍ 62.54 ശതമാനവും കൂമ്പാറയില്‍ 87.21ശതമാനവും വള്ളിയോത്ത് 83.99 ശതമാനവുമായിരുന്നു പോളിങ്.

Next Story

RELATED STORIES

Share it