Latest News

ഡ്രിപ് ഇട്ടില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി

ഡ്രിപ് ഇട്ടില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പ്രതി പൂവാര്‍ സ്വദേശി അനു അറസ്റ്റിലായി. രോഗിക്ക് ഡ്രിപ്പ് ഇട്ടില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രസീതയുടെ കൈയ്ക്കുകയറിപ്പിടിച്ച് അനു ഇവരെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചു. താഴെവീണ പ്രസീതയുടെ കാലിന്റെ കുഴതെറ്റി.

Next Story

RELATED STORIES

Share it