- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി സ്പേസ്; കെഎസ്എഫ്ഡി ഒടിടി പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു
മികച്ച സാങ്കേതിക സംവിധാനത്തോടെ ഒരുങ്ങുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്എഫ്ഡി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മികച്ച സാങ്കേതിക സംവിധാനത്തോടെ ഒരുങ്ങുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. കലാഭവനില്‍ വച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു പേരിടല്‍ ചടങ്ങ്. കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ സി സ്പേസിലേക്കുള്ള സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാം. കെഎസ്എഫ്ഡിസിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമാണ് രജിസ്ട്രേഷന് സൗകര്യം ഒരുക്കുന്നത്. സിനിമകള്‍ മാത്രമല്ല, ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും എല്ലാം പ്രദര്‍ശനത്തിനെത്തും. തിയേറ്റര്‍ റിലീസിന് ശേഷം മാത്രമേ സിനികള്‍ സര്‍ക്കാര്‍ ഒടിടിയിലെത്തു എന്ന പ്രത്യേകതയും ഉണ്ട്.
സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്കുന്ന പേ പെര് വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക.
RELATED STORIES
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം: സി പി എ ലത്തീഫ്
19 Nov 2024 2:27 AM GMT' അഫ്സ്പ പിൻവലിക്കണം, കുക്കികളെ നേരിടണം' കേന്ദ്രത്തിന് കത്തെഴുതി...
19 Nov 2024 2:15 AM GMTകഴിഞ്ഞ 24 മണിക്കൂറിൽ പരിക്കേറ്റത് 36 ഇസ്രായേലി സൈനികർക്ക്
19 Nov 2024 1:53 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMT