Latest News

കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്
X

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസില്‍വെച്ച് തലശ്ശേരി ബിഷപ്പ്‌ ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. സ്ഥാപിച്ച് 102 വര്‍ഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ ഇനി മുതല്‍ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടും.

Next Story

RELATED STORIES

Share it