Latest News

വാക്‌സിന്‍ എടുത്താലും കൊവിഡ് പകരുമോ? സത്യമറിയാം

വാക്‌സിന്‍ എടുത്താലും കൊവിഡ് പകരുമോ? സത്യമറിയാം
X

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെച്ചൊല്ലി നിരവധി വാദങ്ങള്‍ നിലവിലുണ്ട്. കൊവിഡ് വാക്‌സിന്‍ രണ്ട് തവണയായാണ് നല്‍കുന്നത്. ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് കൊവിഡ് വന്നതോടെ വാക്‌സിനെതിരേയുള്ള സംശയം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി. അതിനെത്തുടര്‍ന്നാണ് രാജ്യത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള കണക്കുകള്‍ പങ്കുവച്ചുകൊണ്ട് കേരള ആരോഗ്യമന്ത്ര തന്നെ രംഗത്തുവന്നത്.

ആരോഗ്യമന്ത്രിയുടെ വിശദീകരണം: രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീലര്‍ഡ്, ഭാരത്ത ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

1.1 കോടി പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവാക്‌സിന്‍ നല്‍കിയത്. 93,56,436 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഇതില്‍ 4,208 പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചശേഷം കൊവിഡ് സ്ഥിരീകരിച്ചു. അതായത് വാക്‌സിന്‍ സ്വീകരിച്ചശേഷം കൊവിഡ് വന്നത് 0.04 ശതമാനം പേര്‍ക്ക്. 17,37,178 പേരാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തത്. അതില്‍ 695 പേര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ഇതേകദേശം 0.04 ശതമാനം വരും.

11.6 കോടി പേരാണ് ഇതുവരെ കൊവിഷീല്‍ഡ് എടുത്തത്. അതില്‍ 10,03,02,745 പേര്‍ ആദ്യ ഡോസും 1,57,32,754 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ആദ്യ ഡോസിനുശേഷം 17,145 പേര്‍ക്കും രണ്ടാമത്തെ ഡോസിനു ശേഷം 5,014 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അത് ഏകദേഹം 0.02 ശതമാനവും 0.03 ശതമാനവും വരുമെന്നാണ് കണക്കാക്കുന്നത്.

Next Story

RELATED STORIES

Share it