- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വര്‍ഷങ്ങള്‍ അന്വേഷിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത യുഎപിഎ കേസുകള്‍ റദ്ദാക്കുക'; യുഎപിഎ നിയമത്തിന്റെ ഇരകളുടെ ഉപവാസസമരം നാളെ
കൊച്ചി; ഏഴ് വര്‍ഷം അന്വേഷിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത തങ്ങളുടെ പേരിലുള്ള യുഎപിഎ കേസുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടവര്‍ ഉപവാസസമരം നടത്തുന്നു. മാവോവാദി ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലിട്ട് ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന തുഷാര്‍ നിര്‍മല്‍ സാരഥിയും ജെയ്‌സന്‍ സി കൂപ്പറുമാണ് എറണാകുളം ഹൈക്കോടതി ജംങ്ഷനില്‍ ഉപവാസ സമരത്തിനൊരുങ്ങുന്നത്. 2015ലാണ് ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞശേഷം ഇവര്‍ക്ക് ജാമ്യം ലഭിച്ചു. പക്ഷേ, നീണ്ട ഏഴ് വര്‍ഷം അന്വേഷിച്ചിട്ടും പോലിസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ജീവിത കാലം മുഴുവന്‍ യുഎപിഎ പോലുള്ള കേസുകള്‍ ചുമത്തി കുറ്റാരോപണത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടം തങ്ങള്‍ക്ക് അനഭിമതമായ സംഘടനകളെയും വ്യക്തികളെയും ഇപ്രകാരം നിയമഭീകരതയുടെ ഇരകളാക്കുന്നുണ്ടെന്നും അതോടൊപ്പം കേരളത്തിലെമ്പാടും നടക്കുന്ന മുഖ്യധാരാ ബാഹ്യ ജനകീയ സമരങ്ങളെ തകര്‍ക്കാനും ഇതുപയോഗപ്പെടുത്തുന്നുണ്ടെന്നും ഇരുവരും പറയുന്നു.
പോരാട്ടം, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം തുടങ്ങിയ സംഘടനകള്‍ കേരളത്തില്‍ ശക്തമായ ഘട്ടത്തില്‍ അവയ്‌ക്കെതിരെ നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്. പലതിലും അന്വേഷണം നടത്തുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജീവിതം മുഴുവന്‍ കേസില്‍ കുടുക്കി സാമൂഹികപ്രവര്‍ത്തകരെ കോടതി വരാന്തയില്‍ തളച്ചിടുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സാമൂഹിക പ്രവര്‍ത്തനത്തില്‍നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനാണ് ശ്രമം. ഇത് നിയമഭീകരതയാണെന്നും ഇരുവരും പറയുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്...
14 Nov 2024 3:34 PM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില് ചര്ച്ചാ സംഗമം...
12 Nov 2024 5:28 AM GMT