Latest News

യുഎസ്സില്‍ വാഹനാപകടം: മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

യുഎസ്സില്‍ വാഹനാപകടം: മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
X

ന്യൂയോര്‍ക്ക്: യുഎസ്സിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മസാച്യുസെറ്റ്‌സിലാണ് സംഭവം.

പ്രേംകുമാര്‍ റെഡ്ഢി ഗോഡ 27, പവനി കുല്ലപല്ലി 22, സായ് നരസിംഹ പതംസെത്തി 22 എന്നിവരാണ് മരിച്ചതെന്ന് ജില്ലാ അറ്റോര്‍ണി ഓഫിസ് അറിയിച്ചു.

മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പോലിസും പ്രാദേശിക പോലിസും അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ അഞ്ച് പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് 5.30ഓടെയാണ് അപകടം നടന്നത്.

മരിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മനോജ് റെഡ്ഢി ഡോണ 23, ശ്രീധര്‍ റെഡ്ഢി ചിന്തകുണ്ട 22, വിജിത്ത് റെഡ്ഢി ഗുമ്മല 23, ഹിമ ഐശ്വര്യ സിദ്ധിറെഡ്ഢി 22 എന്നിവര്‍ ചികില്‍സയിലുണ്ട്.

മരിച്ചവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നവരും വിദ്യാര്‍ത്ഥികളാണ്. ആറ് പേര്‍ ന്യൂ ഹെവന്‍ സര്‍വകലാശാലയിലും ഒരാള്‍ സെക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയിലും പഠിക്കുന്നു.

ഇവരുടെ വാഹനവുമായി കൂട്ടിയിടിച്ച കാറിലെ ഡ്രൈവര്‍ അര്‍മാന്‍ഡോ ബൗട്ടിസ്റ്റ ക്രൂസ് 46 ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it