Latest News

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചു വയസുകാരന് 1.15 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചു വയസുകാരന് 1.15 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി
X

പാലക്കുന്ന്:വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസുകാരന് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റേതാണ് വിധി.


പള്ളിക്കര പാക്കത്ത് താമസിക്കുന്ന കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റേയും അര്‍ച്ചനയുടേയും മകന്‍ അദ്വിതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.


2018 സെപ്തംബര്‍ 24നാണ് അപകടം ഉണ്ടായത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. പരിയാരം ചുടലവളവില്‍ വെച്ച് കാര്‍ കുഴിയിലേക്ക് മറിഞ്ഞു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി ഇപ്പോള്‍ കിടപ്പിലാണ്.



Next Story

RELATED STORIES

Share it