Latest News

അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു

അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു
X

ബ്യൂനസ്‌ഐറിസ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ദീര്‍ഘകാലമായി അസുകത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അര്‍ജന്റീനയെ നവയുഗത്തിലേക്കു നയിച്ച നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

സ്വകാര്യവല്‍ക്കരണവും പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു. പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മെനം 2007ല്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Next Story

RELATED STORIES

Share it