Latest News

കൂടല്‍ മാണിക്യക്ഷേത്രത്തിലെ ജാതി വിവേചനം; റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കൂടല്‍ മാണിക്യക്ഷേത്രത്തിലെ ജാതി വിവേചനം; റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
X

തൃശൂര്‍: കൂടല്‍ മാണിക്യക്ഷേത്രത്തിലെ ജാതി വിവേചന നിലപാടില്‍ റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍. കഴകം തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ബാലു എന്നയാളെയാണ് ജാതിയുടെ അടിസ്ഥാനത്തില്‍ മാറ്റിയത്. കഴകം പോസ്റ്റിലേക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ള ആളായിരുന്നിട്ടു കൂടി തന്ത്രിമാരുടെ ആവശ്യാര്‍ഥം ദേവസ്വം ബോര്‍ഡ് ഇയാളെ മാറ്റുകയുമായിരുന്നു.

ഈഴവനായതിനാലാണ് ബാലുവിനെ കഴകസ്ഥാനത്തു നിന്നും മാറ്റിയത് എന്നാണ് പ്രാഥമിക നിഗമനം. നിയമപരമായി കഴകം പോസ്റ്റില്‍ മാത്രമേ ജോലി ചെയ്യാനാവൂ എന്നിരിക്കെയാണ് ബാലുവിനെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it