Latest News

എന്‍ഡിടിവിയെ പിന്തുടർന്ന് സിബിഐ; സ്ഥാപകര്‍ക്കെതിരെ കേസ്

2004നും 2010നും ഇടയില്‍ നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി എത്തിക്കുകയും ചെയ്തുവെന്നാണ് സിബിഐ പറയുന്നത്‌.

എന്‍ഡിടിവിയെ പിന്തുടർന്ന് സിബിഐ; സ്ഥാപകര്‍ക്കെതിരെ കേസ്
X

ന്യൂഡല്‍ഹി: ദേശീയ ചാനലായ എൻഡിടിവിയെ പിന്തുടർന്ന് സിബിഐ. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ (എഫ്ഡിഐ) ലംഘിച്ചുവെന്നാരോപിച്ച് സ്ഥാപകരായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കുമെതിരെ സിബിഐ കേസെടുത്തിരിക്കുകയാണ്. എന്‍ഡിടിവിയുടെ മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്‌ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

2004നും 2010നും ഇടയില്‍ നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി എത്തിക്കുകയും ചെയ്തുവെന്നാണ് സിബിഐ പറയുന്നത്‌. ഈ കമ്പനികളില്‍ ബഹുഭൂരിപക്ഷത്തിനും ബിസിനസ് ഇടപാടുകള്‍ ഇല്ലെന്നും വിദേശത്ത് നിന്ന് ഫണ്ട് കൊണ്ടുവരുന്നതിന് മാത്രമാണിതെന്നും ആരോപിക്കപ്പെട്ടു.

നേരത്തെ 2017ല്‍ സ്വകാര്യ ബാങ്കിന് നഷ്ടം വരുത്തിയെന്ന് ആരോപിച്ച്‌ സിബിഐ പ്രണോയ് റോയിക്കും രാധിക റോയിക്കും എതിരേ കേസെടുത്തിരുന്നു. ഐസിഐസിഐ ബാങ്കില്‍ നിന്നും 48 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ആ മാസം ഇരുവരെയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

അതേസമയം, സിബിഐ കേസിനെതിരെ പ്രതികരണവുമായി എന്‍ഡിടിവി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്ത് സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്‍ഡിടിവി ആരോപിച്ചു.

Next Story

RELATED STORIES

Share it