Latest News

താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു
X
തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും.താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങള്‍പുറത്ത് വിട്ടിരുന്നു.

ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

കേസില്‍ പ്രതിചേര്‍ക്കപെട്ട പോലിസുകാര്‍ മഞ്ചേരി ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ എതിര്‍ തടസ്സവാദവുമായി ജിഫ്രിയുടെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.





Next Story

RELATED STORIES

Share it