Latest News

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം: തീരുമാനം ഇന്ന്

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം: തീരുമാനം ഇന്ന്
X

പാലക്കാട്: വാളയാര്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.


വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ വീടിനുളളില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ട സംഭവത്തിലാണ് അന്വേഷണം. 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it