- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി മദ്യനയത്തിന്റെ പേരില്‍ സിബിഐ സമന്‍സ്; മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നുവെന്ന് എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ നാളെ അറസ്റ്റ് ചെയ്യാനുള്ള കളമൊരുങ്ങുകയാണെന്ന ആരോപണമവുമായി എഎപി നേതൃത്വം. നാളെ രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയയോട് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ നടപടി.
ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജാണ് സിബിഐക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. ഇപ്പോള്‍ സമന്‍സ് അയച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭയന്നിരിക്കുകയാണെന്നും ഭരദ്വാജ് പരിഹസിച്ചു.
സിബിഐ മുന്‍കാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് സിസോദിയ നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വസതയില്‍ അവര്‍ 14 മണിക്കൂര്‍ പരിശോധന നടത്തി. അതില്‍നിന്ന് ഒന്നും വന്നുചേര്‍ന്നില്ല. എന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല-സിസോദിയ പറഞ്ഞു.
സിബിഐ ഹെഡ്ക്വര്‍ട്ടറില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക.
RELATED STORIES
ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTഗസയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ്; ഇസ്രായേലി സൈനികന്...
4 Jun 2025 2:51 PM GMTപടിഞ്ഞാറന്‍ യൂറോപ്പില്‍ ഇസ്രായേലിനുള്ള പിന്തുണ ഏറ്റവും താഴ്ന്ന...
4 Jun 2025 2:32 PM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTചൈനക്കാരായ യുവതിയും യുവാവും അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക്...
4 Jun 2025 6:02 AM GMT