Latest News

സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദം; ചോദ്യപേപ്പര്‍ നിര്‍ണ്ണയ സമിതിയില്‍ നിന്ന് രണ്ട് വിഷയ വിദഗ്ധരെ സിബിഎസ്ഇ പുറത്താക്കി

പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റേയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റേയും പേരിലാണ് നടപടി

സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദം; ചോദ്യപേപ്പര്‍ നിര്‍ണ്ണയ സമിതിയില്‍ നിന്ന് രണ്ട് വിഷയ വിദഗ്ധരെ സിബിഎസ്ഇ പുറത്താക്കി
X

ന്യൂഡല്‍ഹി:സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പര്‍ നിര്‍ണ്ണയ സമിതിയില്‍ നിന്ന് സിബിഎസ്ഇ പുറത്താക്കി. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റേയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റേയും പേരിലാണ് നടപടി.

സ്ത്രീ ശാക്തീകരണവും, സ്ത്രീ പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികള്‍ക്കു മേല്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നു പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കിയെന്നുമുള്ള പരാമര്‍ശങ്ങളാണ് വിവാദമായി മാറിയത്.

12ാം ക്ലാസ് വിദ്യാര്‍ഥികളുടെ സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.2002ല്‍ ഗുജറാത്തില്‍ മുസ്‌ലിം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂര്‍വമായ വ്യാപനമുണ്ടായത് ഏത് സര്‍ക്കാരിന്റെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.

എതിര്‍പ്പുകളുയര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ ചോദ്യപ്പേപ്പറുകളിലെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട ഭാഗം പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സിബിഎസ്ഇ അറിയിച്ചു.

Next Story

RELATED STORIES

Share it