Latest News

കേന്ദ്ര ബജറ്റ്; ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം

കേന്ദ്ര ബജറ്റ്; ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം
X

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഇളവ് നല്‍കുകയും ആറ് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറക്കുകയും ചെയ്തു.

വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 2025-26 വര്‍ഷത്തില്‍ത്തന്നെ ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തുടനീളമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തുടനീളമുള്ള ഒരുകോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it