Latest News

ന്യൂനപക്ഷക്ഷേമ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്ന് സ്മൃതി ഇറാനി പാര്‍ലമെന്റില്‍

ന്യൂനപക്ഷക്ഷേമ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്ന് സ്മൃതി ഇറാനി പാര്‍ലമെന്റില്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സബ്‌കൊ സാത്ത്, സബ് കൊ വികാസ് മുദ്രാവാക്യത്തിന് നേര്‍വിപരീതമായി ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറഛ്ചു. സ്മൃതി ഇറാനി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2019-20, 2021-22 കാലയളവില്‍ വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക വെട്ടിക്കുറച്ചിട്ടുണ്ട്. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ അനുവദിക്കുന്ന പദ്ധതികള്‍ 2019-20 കാലം മുതല്‍ കുറഞ്ഞുവരികയാണ്- എഴുതിയ നല്‍കിയ ഒരു മറുപടിയില്‍ മന്ത്രി പറഞ്ഞു.

2019-20ലും 2021-22ലും ചില പദ്ധതികള്‍ക്ക് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഫണ്ട് അനുവദിച്ചിരുന്നു.

എം ബദറുദ്ദീന്‍ അജ്മലിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് സ്മൃതി ഇക്കാര്യം തുറന്നുപറഞ്ഞത്.

ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച ഫണ്ട്, ഗുണഭോക്താക്കളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ബദറുദ്ദീന്‍ ആവശ്യപ്പെട്ടത്.

രാജ്യത്ത് നിലവില്‍ ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, മുസ് ലിം, പാര്‍സി, ജെയിന്‍ തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളാണ് ഉള്ളത്.

Next Story

RELATED STORIES

Share it