Latest News

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ വെടിയേറ്റ് മരിച്ചു

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ വെടിയേറ്റ് മരിച്ചു
X


പട്‌ന: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷമാ ദേവി വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് രമേഷ് ആണ് സുഷമാ ദേവിയെ വെടിവെച്ചതെന്ന് പോലിസ് പറയുന്നു.

ടെറ്റുവ ഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു സുഷമയ്ക്ക് നേരെ അക്രമം ഉണ്ടായത്. വെടിയേല്‍ക്കുമ്പോള്‍ സുഷമയുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ രമേഷും സുഷമയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് രമേഷ് നാടന്‍ തോക്കെടുത്ത് സുഷമയ്ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെ രമേഷ് സ്ഥലംവിട്ടുവെന്നും പുനം പറഞ്ഞു.

തങ്ങള്‍ എത്തുമ്പോള്‍ സുഷമ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ സുഷമ മരിച്ചെന്നും പൂനം വ്യക്തമാക്കി. ഗയ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായി ജിതന്‍ റാം മാഞ്ജി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വകുപ്പിന്റെ കേന്ദ്രമന്ത്രിയാണ്.


Next Story

RELATED STORIES

Share it