Latest News

ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം

ടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ ഈടാക്കാനാണ് നീക്കം

ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം
X

ന്യൂഡല്‍ഹി:ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം. ഇന്റര്‍നെറ്റ് സഹായത്തോടെയുള്ള കോളിങ്, മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പ്, സിഗ്‌നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാണ് ലക്ഷ്യം.ഇതു സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അഭിപ്രായം തേടി.

ടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ ഈടാക്കാനാണ് നീക്കം.അവസാനമായി 2008ലാണ് ഇന്റര്‍നെറ്റ് കോളുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സാങ്കേതിക വിദ്യ വികസിച്ചതും, സാമൂഹികാന്തരീക്ഷം മാറിയതും കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ആവശ്യം.

നേരത്തെ ട്രായി നല്‍കിയ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്റര്‍നെറ്റ് ടെലിഫോണ്‍ ദാതാക്കാള്‍, ഓവര്‍ ദി ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോള്‍ ട്രായിയില്‍ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.

ടെലികോം സേവനദാതാക്കളും, വാട്‌സ് ആപ്പ് അടക്കം ഇന്റര്‍നറ്റ് കോളുകള്‍ നല്‍കുന്ന ആപ്പുകളും ചെയ്യുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിച്ച് 'ഒരേ സേവനം, ഒരേ നിയമം' കൊണ്ടുവരണമെന്നാണ് ടെലികോം പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

2016-17ല്‍ നെറ്റ് ന്യൂട്രാലിറ്റി പ്രശ്‌നത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ടെലികോം ദാതാക്കാള്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ട്രായിയോട് നിര്‍ദേശം തേടിയതെന്നാണ് റിപോര്‍ട്ട്.



Next Story

RELATED STORIES

Share it