- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെൻട്രൽ വിസ്ത പദ്ധതി: നിർമാണപ്രക്രിയയുടെ ഭാഗമായി പുരാതന പള്ളികൾ തകർക്കരുതെന്ന് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണപ്രകിയയുടെ ഭാഗമായി ഡൽഹി ല്യൂട്ടിയനിലെ പുരാതന പള്ളികൾ തകർക്കരുതെന്ന് വഖഫ് ബോർഡ ചെയർമാൻ. വക്കഫ് ബോർഡ് ചെയർമാൻ അമാനുള്ള ഖാനാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
ഇന്ത്യാ ഗേറ്റിനടുത്ത തടാകത്തിലെ ല്യൂട്ടിയണിലെ കൃഷിഭവൻ പരിസരത്തെ സബ്ട ഗഞ്ജ് പള്ളിയാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ തകർക്കപ്പെടുന്നവയിൽ പ്രധാനം. സുനേഹ്രി ബാഗ് റോഡ് പള്ളിയും അതിനടുത്തുള്ള ഒരു മഖ്ബറയും റെഡ് ക്രോസ് റോഡിലെ ജമാ മസ്ജിദും ചെയർമാന്റെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
യുപിയിൽ മെയ് മാസത്തിൽ രണ്ട് പള്ളികൾ തകർത്തതിനെത്തുടർന്ന് മുസ് ലിം സമൂഹം ആശങ്കയിലാണെന്നും ഖാൻ പറയുന്നു. പള്ളികളെയും മറ്റ് ഹെറിറ്റേജ് കെട്ടിടങ്ങളെയും കുറിച്ച് നിർമാണച്ചുമതലയുള്ള കമ്പനി ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
281 വർഷം പഴക്കമുള്ള സബ്ട ഗഞ്ജ് പള്ളിയുടെ നാലുപുറവും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപോർട്ട് ചെയ്തിരുന്നു. മോസ്‌കിനു ചുറ്റുമുള്ള കനാൽ നൂറോളം വർഷമായി വറ്റിക്കിടക്കുകയാണ്. അതിപ്പോൾ നടപ്പാതയായി ഉപയോഗിക്കുകയാണ്.
എംടിഎൻഎല്ലിൽ നിന്ന് കരാർ എടുത്ത കമ്പനിയുടെ ജോലിക്കാർ പള്ളിയുടെ മുന്നിൽ കുഴിച്ച് പഴയ കേബിളുകൾ പുറത്തെടുക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ലേഖകർ സ്ഥിരീകരിച്ചു.
പള്ളിക്കടുത്തുള്ള പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുകയേ ഉള്ളുവെന്നും മറ്റു ഭാഗവുമായി അതിനെ ബന്ധപ്പെടുത്തുമെന്നും നടപ്പാതകളിൽ കോട്ട സ്റ്റോൺ പാകി കനാലിൽ വെള്ളം നിറക്കുമെന്നും പ്രൊജക്റ്റ് എഞ്ചിനീയർ പറഞ്ഞു. പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റില്ലെന്നും വേണ്ടിവന്നാൽ മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കുകയേയുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പളളിയും നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളും തമ്മിൽ 3 മീറ്ററിന്റെ അകലം സൂക്ഷിക്കും. നൂറ് വർഷത്തിലേറെ പഴക്കമുളള കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടെന്ന കാര്യത്തിൽ ചില ധാരണകളുണ്ടെങ്കിലും കൃഷിഭവൻ വൈസ്പ്രസിഡന്റിന്റെ വസതി എന്നിവയുടെ കാര്യത്തിൽ വ്യക്തതയില്ല.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT