- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
348 മൊബൈല്‍ ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

ന്യൂഡല്‍ഹി: 348 മൊബൈല്‍ ആപ്പുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നുവെന്ന് കരുതപ്പെടുന്ന ആപ്പുകളാണ് വിലക്കിയത്. ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകള്‍ ഡെവലപ്പ് ചെയ്യപ്പെട്ടത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കി.
കാരണം അത്തരം ഡാറ്റാ ട്രാന്‍സ്മിഷനുകള്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഇന്ത്യയുടെ പ്രതിരോധവും സംസ്ഥാനത്തിന്റെ സുരക്ഷയും ലംഘിക്കുന്നു- അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതില്‍ വ്യക്തതയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് 'ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ'യെ കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹരജി സമര്‍പ്പിച്ചു.
ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. 2020 സപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പറേഷന്‍ ഉറപ്പുനല്‍കുന്നത്.
RELATED STORIES
പോക്സോ കേസ് പ്രതി പാസ്റ്റര്‍ ജോണ്‍ ജെബരാജ് മൂന്നാറില്‍ അറസ്റ്റില്‍
13 April 2025 4:11 PM GMTഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാനുസൃത...
13 April 2025 2:46 PM GMTആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ...
13 April 2025 2:21 PM GMT''വഖ്ഫ് ഭേദഗതി നിയമം ഭൂമി കൊള്ളക്കാരെ സഹായിക്കാന്‍; പ്രതിഷേധം...
13 April 2025 1:42 PM GMTവഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് വീഡിയോ തയ്യാറാക്കിയ രണ്ടു പേരെ അറസ്റ്റ് ...
13 April 2025 1:03 PM GMTഎസ്ഡിപിഐ മലയോര രക്ഷായാത്ര ഏപ്രില്‍ 16,17 തിയ്യതികളില്‍
13 April 2025 12:45 PM GMT