- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം പാര്‍വതി മില്‍ ഭൂമിയില്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്ക് തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി
പാര്‍വ്വതി മില്ലിന്റെ സ്ഥലത്ത് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം പുതിയ സംരംഭം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തലാണ് തീരുമാനം.
ന്യൂഡല്‍ഹി: പാര്‍വ്വതി മില്‍ നില്‍ക്കുന്ന കൊല്ലം പട്ടണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ആധുനിക ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് ആരംഭിക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു. പാര്‍വ്വതി മില്ലിന്റെ സ്ഥലത്ത് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം പുതിയ സംരംഭം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തലാണ് തീരുമാനം. ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം പാര്‍വ്വതി മില്ലിന്റെ സ്ഥലത്ത് മന്ത്രാലയത്തിന്റേതായ സംരംഭം ആരംഭിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി യോഗത്തില്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ നിലവില്‍ നഷ്ടത്തിലാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള സാധ്യത പരിമിതമാണെന്നും മന്ത്രി അറിയിച്ചു.
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥലം ഉപയോഗിക്കാതിരിക്കുന്നതിലുള്ള അപാകത എം.പി, മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്ഥലം വിനിയോഗിക്കുന്നതിന് തനതായ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സ്ഥിതി കോര്‍പ്പറേഷന് ഇല്ലെങ്കിലും സ്ഥലം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായും മന്ത്രി യോഗത്തെ അറിയിച്ചു. സ്ഥലം കൈമാറുന്നതില്‍ പ്രഥമ പരിഗണന സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അനുകൂലമായി പ്രതികരിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ സംരംഭം വരികയാണെങ്കില്‍ പാര്‍വ്വതി മില്ലിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്വയം വിരമിക്കല്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
RELATED STORIES
ഹോട്ടല്‍ പരിശോധനയില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബാഗ് കയറ്റിയ ...
7 Nov 2024 1:18 PM GMTഎഡിഎമ്മിനെ കുറിച്ച് ചോദ്യം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍...
7 Nov 2024 1:06 PM GMTചികില്‍സക്കായി കേരളത്തിലെത്തിയ ഫ്രെഞ്ചുകാരന്‍ കാനയില്‍ വീണു;...
7 Nov 2024 10:03 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം
7 Nov 2024 8:52 AM GMT'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
7 Nov 2024 7:33 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി
7 Nov 2024 7:28 AM GMT