Latest News

നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിര്‍മാതാക്കള്‍; അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിര്‍മാതാക്കള്‍; അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു
X

ചെന്നൈ:അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നയന്‍താരയ്ക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.

2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തായിരുന്നു നായകന്‍. ശിവാജി പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ നയന്‍താര; ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. നവംബര്‍ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

നേരത്തെ നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.




Next Story

RELATED STORIES

Share it