Latest News

സിദ്ദുവിന്റെ പാദം നമസ്‌കരിച്ച് അനുഗ്രഹം തേടി ചന്നി; നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി കോണ്‍ഗ്രസ് സമ്മേളനം

സിദ്ദുവിന്റെ പാദം നമസ്‌കരിച്ച് അനുഗ്രഹം തേടി ചന്നി; നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി കോണ്‍ഗ്രസ് സമ്മേളനം
X

ന്യൂഡല്‍ഹി; പഞ്ചാബ് കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. നിരവധി ആഴ്ചകളായി തുടരുന്ന സിദ്ദു-ചന്നി മല്‍സരം ചന്നിക്ക് അനുകൂലമായി മാറിയതിനുശേഷമാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടന്നത്. ആ സമ്മേളനത്തില്‍ രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് സ്റ്റേജില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ചന്നി എഴുന്നേറ്റ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ കാലില്‍ തൊട്ട് അനുഗ്രഹം തേടി. വികാരാധീനനായ സിദ്ദു ചന്നിയെ കൈകൊണ്ട് പിടിച്ചെഴുനേല്‍പ്പിച്ച് കെട്ടിപ്പിടിച്ചു. കൂടെ കെട്ടിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നു.

പഞ്ചാബ് കോണ്‍ഗ്രസ്സിലെ നേതൃമല്‍സരത്തിന്റെ പര്യവസാനമായെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പാര്‍ട്ടിയുടെ ഐക്യവും യോജിപ്പുമാണ് ഇതെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു.

'നിങ്ങള്‍ക്ക് വേണ്ട എന്താണെങ്കിലും ചെയ്യാമെന്നും നിങ്ങളുടെ മാതൃകയായിരിക്കും നടപ്പാക്കുകയെന്നുമായിരുന്നു' ചന്നിയുടെ ആദ്യ കമന്റ്.

'ചന്നി ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. ദാരിദ്ര്യം എന്താണെന്ന് അറിയാം, നിങ്ങള്‍ അദ്ദേഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള ധിക്കാരം കണ്ടോ? അദ്ദേഹം ജനങ്ങളെ നേരില്‍ കാണുന്നു. പാവങ്ങളുടെ ശബ്ദമാണ് ചന്നി''- രാഹുല്‍ പറഞ്ഞു.

താന്‍ രാഹുലിന്റെ നിര്‍ദേശവുമായി യോജിക്കുന്നതായി സിദ്ദുവും പറഞ്ഞു. തനിക്ക് തീരുമാനമെടുക്കാനുള്ള അധികാരം തന്നില്ലെങ്കിലും മുഖ്യമന്ത്രി താന്‍ പിന്തുണയ്്ക്കുന്നുവെന്ന് സിദ്ദു പറഞ്ഞു.

117 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് തുടങ്ങു.ം മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it