Latest News

ചരന്‍ജിത് ചന്നിയുടെ മരുമകനെ ഇ ഡി അറസ്റ്റ് ചെയ്തു

ചരന്‍ജിത് ചന്നിയുടെ മരുമകനെ ഇ ഡി അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി; പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയുടെ മരുമകനെ ഇഡി അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ഖനനമാരോപിച്ചാണ് മുഖ്യമന്ത്രിയുടെ മരുമകനായ ഭുപേന്ദ് സിങ് ഹണിയെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് ഹണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. രാത്രി തന്നെ സിബിഐ കോടതിയില്‍ ഹാജരാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ചാണ് അറസ്റ്റ്.

117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ മാസം ഹണി സങ്ങിന്റെ സ്ഥാപനത്തില്‍ നിന്ന് 8 കോടി രൂപ ഇ ഡി പിടികൂടിയിരുന്നു.

അനധികൃത മണലൂറ്റ്, അനധികൃത പണകൈമാറ്റം, വിലകൂടിയ മൊബൈല്‍ ഫോണ്‍, സ്വര്‍ണം, വിലകൂടിയ വാച്ചുകള്‍ എന്നിവയാണ് ഇ ഡി കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്ത് മമതാ ബാനര്‍ജിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതിനു സമാനമാണ് ഇപ്പോഴത്തെ നടപടിയെന്ന് ചന്നി ആരോപിച്ചു.

Next Story

RELATED STORIES

Share it