Latest News

ചാവക്കാട് മിന്നല്‍ ചുഴലി: വ്യാപക നാശനഷ്ടം

ചാവക്കാട് മിന്നല്‍ ചുഴലി: വ്യാപക നാശനഷ്ടം
X

തൃശൂര്‍: ചാവക്കാടുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായി. ശനിയാഴ്ച വെകീട്ട് നാല് മണിയോടെയായിരുന്നു തീരദേശ മേഖലയില്‍ മിന്നല്‍ ചുഴലി അനുഭവപ്പെട്ടത്. നഗരസഭാ വാര്‍ഡ് 32ല്‍ എസിപ്പടിക്ക് കിഴക്ക് വശം താമസിക്കുന്ന രാമി ഹംസക്കുട്ടിയുടെ ഓടിട്ട വീടിന്റെ ഓടുകള്‍, മേല്‍ക്കൂര എന്നിവ പറന്നു പോയി. രാമി നാഫീസുവിന്റ വീടിന്റെ നാല് ജനല്‍ ചില്ലുകളും തെറിച്ചു പോയി. തൊഴുത്തിന്റെ മുകളിലേക്ക് തെങ്ങ് വീണു.

പേള ഹസ്സൈനാറിന്റെ ഓല വീടിന് മുകളിലേക്ക് പ്ലാവ് വീണു. തൊണ്ടേന്‍കേരന്‍ ഹനീഫയുടെ പറമ്പിലുള്ള തെങ്ങ് കടമുറിഞ്ഞു വീണു.

കോഴിക്കോട്ടാളന്‍ അബുബക്കറിന്റ മതില്‍ പൊളിഞ്ഞു വീണു. കോഴിക്കോട്ടാളന്‍ മനാഫിന്റ വീടിന്റ ഓടുകള്‍ തെറിച്ചു പോയി. കോട്ടപ്പുറത്ത് ബദറുവിന്റെ പറമ്പിലെ പ്ലാവ് കടമുറിഞ്ഞു വീണു. കോട്ടപ്പുറത്ത് അബ്ബാസിന്റ വീടിന്റെ ഷീറ്റ് പറന്നു പോയി നഷ്ടം ഉണ്ടായി. നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it