Latest News

ക്വാറന്റൈനിലുള്ളവരെ നിരീക്ഷിച്ചാല്‍ 500 രൂപ പ്രതിഫലം: ചെന്നൈയില്‍ 6720 പേരെ നിയമിക്കും

10 വീടുകള്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തകനെ അടിസ്ഥാനമാക്കി 40.32 കോടി രൂപ റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ അനുവദിച്ചു.

ക്വാറന്റൈനിലുള്ളവരെ നിരീക്ഷിച്ചാല്‍ 500 രൂപ പ്രതിഫലം:    ചെന്നൈയില്‍ 6720 പേരെ നിയമിക്കും
X

ചെന്നൈ: ക്വാറന്റൈനില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിതരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് തമിഴ്‌നാട്‌ സര്‍ക്കാര്‍ ദിവസക്കൂലിക്കാരെ നിയോഗിക്കുന്നു. പ്രതിദിനം 500 രൂപ പ്രതിഫലം നല്‍കിയാണ് ചെന്നൈ കോര്‍പറേഷനിലെ കൊവിഡ് രോഗികളെ നിരീക്ഷിക്കുന്നതിന് നിയമനം നടത്തുന്നത്. ക്വാറന്റൈനിലുള്ളവര്‍ കഴിയുന്ന 67,200 വീടുകളാണ് ചെന്നൈയിലുള്ളത്. കോര്‍പറേഷന്‍ പരിധിയില്‍ പോസിറ്റീവ് രോഗികളുടെ 1200 വീടുകള്‍ക്ക് പുറമെ 1400 ദിവസത്തേക്ക് മൊത്തം 3600 വീടുകള്‍ പ്രതിദിനം 14 ദിവസത്തേക്ക് ക്വാറന്റൈസ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൊത്തം 4,800 വീടുകളും 30 ദിവസത്തേക്ക് 67,200 വീടുകളും നിരീക്ഷിക്കേണ്ടതുണ്ട്.

10 വീടുകള്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തകനെ അടിസ്ഥാനമാക്കി 40.32 കോടി രൂപ റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ അനുവദിച്ചു. ഓരോ വോളണ്ടിയര്‍മാര്‍ക്കും വീടുകള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും നാല് മാസത്തേക്ക് പ്രതിദിനം 500 രൂപ വീതം ഓണറേറിയം നല്‍കുമെന്ന് വ്യക്തമാക്കി.


Next Story

RELATED STORIES

Share it