Latest News

ചെന്നൈ-കൊല്ലം എക്‌സ്പ്രസില്‍നിന്ന് 34 ലക്ഷം രൂപ പിടിച്ചെടുത്തു; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

ചെന്നൈ-കൊല്ലം എക്‌സ്പ്രസില്‍നിന്ന് 34 ലക്ഷം രൂപ പിടിച്ചെടുത്തു; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
X

പുനലൂര്‍: ട്രെയ്‌നില്‍ നിന്നും കള്ളപ്പണം പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ എഗ്മോര്‍ കൊല്ലം എക്‌സ്പ്രസില്‍ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46), തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), എന്നിവരെ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം പണം കണ്ടെടുത്തത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ, ശരീരത്തോട് ചേര്‍ത്തു കെട്ടിയനിലയിലുള്ള തുണിസഞ്ചിയിലും ക്യാരി ബാഗിലുമായി സൂക്ഷിച്ചിരുന്ന 30.62 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ലീപ്പര്‍ ക്ലാസില്‍ പരിശോധിക്കുമ്പോഴാണ് ബാലാജിയില്‍ നിന്നും നാലുലക്ഷം രൂപ കണ്ടെടുത്തത്. ഉറവിടം വെളിപ്പെടുത്താനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും നല്‍കിയില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ടെന്നും പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും റെയില്‍വേ പോലീസ് എസ്എച്ച്ഒ പറഞ്ഞു.


Next Story

RELATED STORIES

Share it