- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റിലിറങ്ങാന് തയ്യാറെടുത്ത് 'ചേരമാന്‍ പെരുമാള്‍'

കൊടുങ്ങല്ലൂര്‍: മുസിരിസിന്റെ കായലോളങ്ങള്‍ക്ക് പ്രൗഡിയേകാന്‍ ഇനി 'ചേരമാന്‍ പെരുമാളും'. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജലാശയ ടൂറിസം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് പെരുമാള്‍ നീറ്റിലിറങ്ങുക. 27ന് രാവിലെ 9.30 ന് കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ട് പരിസരത്ത് നടക്കുന്ന ബോട്ട് ലോഞ്ചിംഗ് അഡ്വ.വി ആര് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ നിര്‍മ്മിച്ചു നല്കിയ മൂന്ന് ബോട്ടുകളില്‍ രണ്ടാമത്തെ ബോട്ടാണ് ചേരമാന്‍ പെരുമാള്‍. അത്യാധുനിക സംവിധാനങ്ങളോടെയുള്ള 24 സീറ്റിന്റെ ബോട്ടാണിത്. മൂന്ന് ബോട്ടുകള്‍ക്കായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകള്‍ നീറ്റിലിറക്കുന്നത്. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്തുന്നതിനും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ തരത്തിലുള്ളതായിരിക്കും ജലാശയ ടൂര്‍ പാക്കേജുകളെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ മനോജ് കുമാര്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് ചെയര്മാന് കെ ആര് ജൈത്രന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എല്‍സി പോള്‍, കെ എസ് കൈസാബ്, ലത ഉണ്ണികൃഷ്ണന്, ഷീല പണിക്കശ്ശേരി, ഒ എന്‍ ജയദേവന്, കൗണ്‍സിലര്‍മാരായ വി എം ജോണി, ഫ്രാന്‍സിസ് ബേക്കണ്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ മനോജ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന് അന്തരിച്ചു
5 Aug 2025 1:28 PM GMTഷോൺ ജോർജിൻ്റെ പ്രസ്താവന: യൂദാസുമാർ വേദം പഠിപ്പിക്കേണ്ട - റോയ് അറയ്ക്കൽ
5 Aug 2025 1:26 PM GMTഎസ്ഡിപിഐ നേതാവിനെതിരേ കള്ളക്കേസ്: പ്രതിഷേധം
5 Aug 2025 1:09 PM GMTഎസ്ഡിപിഐ ജില്ലാ പ്രസിഡണ്ടിൻ്റെ അറസ്റ്റ് : ജില്ലയിലെ പാർട്ടി പ്രവർത്തകർ ...
5 Aug 2025 1:02 PM GMTഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി;...
5 Aug 2025 12:49 PM GMTരണ്ടു പേര് മരിച്ച വാഹനാപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
5 Aug 2025 12:34 PM GMT