Latest News

കൊവിഡ് വാക്‌സിന്‍ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി
X

റായ്പൂര്‍: കൊവിഡ് വാക്‌സിന്റെ വില മരുന്നുവില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വില പരമാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന് കത്തയച്ചു. കുറഞ്ഞ വിലക്ക് രാജ്യത്ത് മുഴുവന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

18 വയസ്സിനു മുകളില്‍ മുഴുവന്‍ പേരെയും വാക്‌സിനേഷന് വിധേയമാക്കാന്‍ തീരുമാനിച്ച കേന്ദ്ര നടപടിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്‌സിന്‍ നല്‍കുകയുള്ളൂ എന്നാണ്. ടെന്‍ഡര്‍ വിളിച്ച് വില നിര്‍ണയ ചര്‍ച്ച നടത്തി വാക്‌സിന്‍ വാങ്ങാനാണ് സംസ്ഥാനങ്ങള്‍ ആലോചിക്കുന്നത്. ഡോസൊന്നിന് 150 രൂപയ്ക്ക് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് വേണ്ടത്''- അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഷീല്‍ഡ് ലോകത്തെ ഏറ്റവും ഉയര്‍ന്ന വിലക്കാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. കൊവിഡ് ലോകത്ത് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കൊള്ളലാഭമുണ്ടാക്കാനാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് വില വര്‍ധിപ്പിക്കുന്നത്. ഈ സമയത്ത് മരുന്നുവില നിയന്ത്രണ നിയമം വഴി സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നീക്കങ്ങള്‍ തടയിടുകയാണ് വേണ്ടത്. ആകെ രണ്ട് കമ്പനികള്‍ക്കു മാത്രമേ ഇന്ത്യയില്‍ വാക്‌സിന് അനുമതിയുള്ളൂവെന്നത് ആരോഗ്യപരമായ മല്‍സരത്തിന് തടസ്സമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ കുറഞ്ഞ വില നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it