Latest News

കുട്ടികളുടെ വാക്‌സിനേഷന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

കുട്ടികളുടെ വാക്‌സിനേഷന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍
X

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ജനുവരി മൂന്ന് മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നത്.

സാധാരണ വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ഇതിന് വലിയ വ്യത്യാസമില്ല. ഒരു ഫോണ്‍നമ്പറില്‍ നാല് പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമായി വരും. ആധാറും സ്‌കൂള്‍ ഐഡി കാര്‍ഡും അടിസ്ഥാന രേഖയായി പരിഗണിക്കും.

കുട്ടികളുടെ വാക്‌സിനേഷനുളള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് ആരംഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ വാക്‌സിനേഷന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനമൊരുക്കും. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകള്‍ കൂട്ടിക്കലര്‍ത്തില്ല. കുട്ടികള്‍ക്ക് ആദ്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കും. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുക.

15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തില്‍ കേരളത്തിലുള്ളത്. ഒമിക്രോണ്‍ പശ്ചാത്തലത്തതില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.

Next Story

RELATED STORIES

Share it