Latest News

വിദ്യാര്‍ഥികള്‍ക്ക് വിഷം നല്‍കിയ കൊലയാളി അധ്യാപികക്ക് ചൈന വധശിക്ഷ വിധിച്ചു

സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് വിഷം നല്‍കിയ കൊലയാളി അധ്യാപികക്ക് ചൈന വധശിക്ഷ വിധിച്ചു
X

ബീജിങ്: സഹപ്രവര്‍ത്തകനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നഴ്‌സറി ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ അധ്യാപികക്ക് ചൈന വധശിക്ഷ വിധിച്ചു. സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഹെനാന്‍ പ്രവിശ്യയിലെ ജിയാവോവോ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.


അധ്യാപികയായ വാങ് യുന്‍, 2019 മാര്‍ച്ച് 27 ന് പ്രഭാതഭക്ഷണത്തിനായി സഹ അധ്യാപകന്റെ ക്ലാസ്സില്‍ എത്തിച്ച കഞ്ഞിയിലേക്ക് നൈെ്രെടറ്റ് ചേര്‍ക്കുകയായിരുന്നു. ഈ അധ്യാപകനുമായി വാങ് യൂന്‍ ശത്രുതയിലായിരുന്നു. കഞ്ഞി കഴിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ ഛര്‍ദ്ദി തുടങ്ങി. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. അതില്‍ ഒരാള്‍ മരിച്ചു.


'വാങ് യുന്റെ ക്രിമിനല്‍ ഉദ്ദേശ്യങ്ങള്‍ നിന്ദ്യമാണ്, അവളുടെ ക്രൂരത വളരെ ആഴമുള്ളതാണ്, അവളുടെ ക്രിമിനല്‍ രീതികളും ഗൂ ഢാലോചനയും വളരെ മോശമാണ്, അനന്തരഫലങ്ങള്‍ പ്രത്യേകിച്ച് ഗുരുതരമാണ്, നിയമപ്രകാരം അവളെ കഠിനമായി ശിക്ഷിക്കണം,' കോടതി വിധിന്യായത്തില്‍ പറഞ്ഞു. 2017 ല്‍ സ്വന്തം ഭര്‍ത്താവിന് വിഷം നല്‍കി കൊലപ്പെടുത്താനും വാങ് യുന്‍ ശ്രമിച്ചിരുന്നു.




Next Story

RELATED STORIES

Share it