Latest News

തിരിച്ചടിച്ച് ചൈന; യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചു

തിരിച്ചടിച്ച് ചൈന; യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചു
X

ബീജിംങ്: താരിഫ് നയത്തില്‍ യുഎസിനെതിരേ തിരിച്ചടിച്ച് ചൈന. യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി വര്‍ധിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 84% തീരുവ ചുമത്തുമെന്ന് ബീജിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസിന്റെ ഏറ്റവും പുതിയ താരിഫ് വര്‍ധന. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനമാണ് താരിഫ് വര്‍ധിപ്പിച്ചത്. ഇതിനേ തുടര്‍ന്നാണ്, യുഎസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് ഉയര്‍ത്താന്‍ ചൈന തീരുമാനിച്ചത്.

'ചൈനയ്ക്ക് മേല്‍ അസാധാരണമായി ഉയര്‍ന്ന തീരുവ ചുമത്തുന്ന യുഎസ്, അന്താരാഷ്ട്ര, സാമ്പത്തിക വ്യാപാര നിയമങ്ങള്‍, അടിസ്ഥാന സാമ്പത്തിക നിയമങ്ങള്‍, എന്നിവയെ ഗുരുതരമായി ലംഘിക്കുന്നു, ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലാണ്. ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നത് തുടര്‍ന്നാല്‍ തങ്ങള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യും,' ചൈനീസ് ധനകാര്യ മന്ത്രാലയം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിപ്പെടുത്തലിനെ ചെറുക്കുന്നതില്‍ ബീജിങുമായി കൈകോര്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേരത്തെ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചിരുന്നു .

Next Story

RELATED STORIES

Share it