- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിനു മുന്‍പ് കൊലയാളി ഇന്ത്യയിലുമെത്തി
അതേസമയം മൂന്നു മാസത്തോളം ഇന്ത്യയില്‍ എന്താണ് തീവ്ര വംശീയവാദിയായ അക്രമി ചെയതതെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല
BY NAKN9 Dec 2020 5:39 AM GMT

X
NAKN9 Dec 2020 5:39 AM GMT
മെല്‍ബണ്‍: 51 മുസ്‌ലിംകളെ കൂട്ടക്കൊല നടത്തിയ െ്രെകസ്റ്റ്ചര്‍ച്ച് വെടിവയ്പിലെ കൊലയാളി ബ്രെന്റണ്‍ ടാരന്റ് ഇന്ത്യയിലും സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് റിപോര്‍ട്ട്. ഓസ്‌ട്രേലിയന്‍ വംശജനായ ആക്രമണകാരി ബ്രെന്റണ്‍ ടാരന്റ് 2019 ല്‍ ന്യൂസിലന്‍ഡിലേക്ക് പോകുന്നതിനുമുമ്പ് ലോകമെമ്പാടും വ്യാപകമായി സഞ്ചരിച്ചുവെന്നാണ് അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. മൂന്ന് മാസത്തോളമാണ് ബ്രെന്റണ്‍ ടാരന്റ് ഇന്ത്യയില്‍ ചെലവഴിച്ചത്. 2019 മാര്‍ച്ച് 15 ന് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളിലായി ആസ്‌ട്രേലിയന്‍ വംശീയവാദിയായ ബ്രെന്റണ്‍ ടാരന്റ് നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.
2012 വരെ പ്രാദേശിക ജിമ്മില്‍ പേഴ്‌സണല്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന ബ്രെന്റണ്‍ ടാരന്റ് പിന്നീട് പിതാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് ധാരാളം യാത്ര ചെയ്തു. ആദ്യം, 2013 ല്‍ ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലും സഞ്ചരിച്ചു. 2014 നും 2017 നും ഇടയില്‍ അദ്ദേഹം ലോകമെമ്പാടും വ്യാപകമായി സഞ്ചരിച്ചു. ഏറ്റവും ദൈര്‍ഘ്യമേറിയത് 2015 നവംബര്‍ 21 ന് നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു. 2016 ഫെബ്രുവരി 18വരെ ഇവിടെ തങ്ങി.
അതേസമയം മൂന്നു മാസത്തോളം ഇന്ത്യയില്‍ എന്താണ് തീവ്ര വംശീയവാദിയായ അക്രമി ചെയതതെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. തീവ്ര വലതുപക്ഷ ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും ക്രിസ്തുമതവും ഇസ്‌ലാമും തമ്മിലുള്ള ചരിത്ര പോരാട്ടങ്ങളെ കുറിച്ച് ബ്രെന്റണ്‍ ടാരന്റ് ഇന്റര്‍നെറ്റില്‍ വായിക്കുകയും ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
പ്രഫ.കടവനാട് മുഹമ്മദ് പുരസ്കാരം ഡോ. ഫസല്‍ ഗഫൂറിന്
12 May 2025 2:46 AM GMTമദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറുവയസുള്ള മകനെ കൊന്നയാള്‍...
12 May 2025 2:38 AM GMTവിഎച്ച്പി നേതാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു
12 May 2025 2:16 AM GMTഖത്തര്‍ അമീര്‍ ട്രംപിന് ജംബോ ജെറ്റ് നല്‍കുമെന്ന് റിപോര്‍ട്ട്
12 May 2025 2:01 AM GMTയുഎസ് പൗരനായ ഐഡന്‍ അലക്സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ്
12 May 2025 12:55 AM GMTസണ്ണി ജോസഫ് ഇന്ന് ചുമതലയേല്‍ക്കും
12 May 2025 12:31 AM GMT