Latest News

വിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് മൂക്കുത്തിയുടെ ശങ്കീരി

വിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് മൂക്കുത്തിയുടെ ശങ്കീരി
X

കൊച്ചി: മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്ത് അമൃത ആശുപത്രിയിലെ മെഡിക്കല്‍ സംഘം. മുണ്ടംവേലി സ്വദേശിയായ നാല്‍പത്തിനാലുകാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പു കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.

വിട്ടുമാറാത്ത പനിയും ചുമയുമായി ചികിത്സ തേടിയപ്പോള്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണു മൂക്കുത്തിയുടെ ശങ്കീരി (പിരിയാണി) ശ്വാസകോശത്തിന്റെ വലതു കീഴ്ഭാഗത്തു തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അമൃതയിലെ റെസ്പിറേറ്ററി മെഡിസിന്‍ മേധാവി ഡോ. അസ്മിത മേത്തയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കൂടാതെ തന്നെ ഫൈബ്രോട്ടിക് ബ്രോങ്കോസ്‌കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it