Latest News

മഹാരാഷ്ട്രയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചു

മഹാരാഷ്ട്രയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചു
X

മുംബൈ: മഹാരാഷ്ട്ര കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് തിങ്കളാഴ്ച വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊവിന്‍ ആപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

വാക്‌സിന്‍ കുത്തിവയ്പ് നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കൊവിന്‍. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമായും കൊവിന്‍ ആപ്പിലൂടെയാണ് നടത്തുന്നത്. നിയമന സമയം, അടുത്ത ഡോസ് വാക്‌സിന്‍, മറ്റ് കൊവിഡുമായി ബന്ധപെട്ട് സംശയങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, ആപ്ലിക്കേഷന്റെ സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ വൈകുന്നേരം സംസ്ഥാനത്ത് വാക്‌സിനേഷന്‍ കുത്തിവയ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു, ഇത് കണക്കിലെടുത്ത്, പ്രതിരോധ കുത്തിവയ്പ്പുകള്‍ രണ്ട് ദിവസത്തേക്ക് മാറ്റി. കൊവിന്‍ അപ്ലിക്കേഷന്‍ പഴയപടിയായ ഉടന്‍ പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യത്ത് പലയിടങ്ങളിലും ഈ ആപ്ലിക്കേഷനിലൂടെ വാക്‌സിന്‍ കുത്തിവയ്പ് നടപ്പിലാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. ആദ്യ ദിവസം തന്നെ 28,500 ആരോഗ്യ പ്രവര്‍ത്തകരെ കുത്തിവയ്‌പെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും വെള്ളിയാഴ്ച രാത്രി ശ്രദ്ധയില്‍പ്പെട്ട കൊവിനിലെ പ്രശ്‌നങ്ങള്‍ ശനിയാഴ്ച വൈകുന്നേരം വരെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മുംബൈ നഗരം, മുംബൈ സബര്‍ബന്‍ ജില്ലകളില്‍ 47, 49 ശതമാനം കുത്തിവയ്പ്പുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.




Next Story

RELATED STORIES

Share it