Latest News

ഭരണഘടനാ മൂല്യങ്ങളെ പ്രയോഗവല്‍ക്കരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കൈകോര്‍ക്കണം: തുളസീധരന്‍ പള്ളിക്കല്‍

ജാതിമതഭാഷാ വര്‍ണ വൈവിധ്യങ്ങളായിരുന്നു ഇന്ത്യയുടെ സവിശേഷതയെങ്കില്‍ ഒരു രാജ്യം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് തുടങ്ങി ഏക ശിലാക്രമത്തിലേക്ക് ചുരുങ്ങുകയാണ്

ഭരണഘടനാ മൂല്യങ്ങളെ പ്രയോഗവല്‍ക്കരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കൈകോര്‍ക്കണം: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: മഹത്തായ രണഘടനാ മൂല്യങ്ങളെ പ്രയോഗവല്‍ക്കരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കൈകോര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. റിപബ്ലിക് ദിന സന്ദേശം വെര്‍ച്വലായി നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്‍പ്പികള്‍ സ്വപ്‌നം കണ്ട മഹത്തായ ലക്ഷ്യങ്ങളില്‍ നിന്ന് രാജ്യം വഴിമാറി സഞ്ചരിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങള്‍ ഓരോന്നായി ഭരണകര്‍ത്താക്കള്‍ തന്നെ തകര്‍ത്തെറിയുന്നു. ഭരണഘടനയേയും വിട്ട് നിലവിലുള്ള ഭരണകൂടം പിന്നോട്ട് കുതിക്കുകയാണ്.

രാജ്യത്തെ 99 ശതമാനത്തിന്റെ സമ്പത്ത് ഒരു ശതമാനത്തിലേക്ക് കേന്ദ്രീകരിച്ച് സാമ്പത്തിക ധ്രുവീകരണം നടത്തുന്ന ചങ്ങാത്ത മുതലാളിത്തമായി ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നു. ഫെഡറല്‍ സംവിധാനത്തെ ജിഎസ്ടിയിലൂടെ തകര്‍ത്തെറിഞ്ഞു. ഹിന്ദുത്വ രാഷ്ട്രത്തിന്റെ കുളമ്പടികള്‍ മുഴങ്ങുകയാണ്. ഇതിലൂടെ മതനിരപേക്ഷതയും ബഹുസ്വരതയും കുഴിച്ചുമൂടപ്പെടുന്നു. ജാതിമതഭാഷാ വര്‍ണ വൈവിധ്യങ്ങളായിരുന്നു ഇന്ത്യയുടെ സവിശേഷതയെങ്കില്‍ ഒരു രാജ്യം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് തുടങ്ങി ഏക ശിലാക്രമത്തിലേക്ക് ചുരുങ്ങുകയാണ്. വിയോജിപ്പുകളെ കുരുതിക്കളത്തില്‍ ഇല്ലാതാക്കുന്ന ആള്‍ക്കൂട്ട കൊലകളും ഏകപക്ഷീയമായ കലാപങ്ങളും നാടിന്റെ ശാന്തിയും സമാധാനവും തകര്‍ത്തുകൊണ്ടിരിക്കുന്നു. മതജാതിവര്‍ണഭാഷാ വൈവിധ്യങ്ങളും ബഹുസ്വരതയെയും ഭയപ്പെടുന്ന വിധ്വംസക ശക്തികള്‍ക്കെതിരേ ഐക്യത്തോടെ മുന്നേറാന്‍ രാജ്യസ്‌നേഹികള്‍ തയ്യാറാവേണ്ടതുണ്ട്. സ്വാതന്ത്ര്യവും നീതിയും പുലരുന്ന വിഭവാധികാരങ്ങള്‍ തുല്യമായി പങ്കുവെക്കുന്ന, വൈജാത്യങ്ങള്‍ സംഘര്‍ഷകാരണങ്ങളാവാത്ത ശാന്തിയും സമാധാനവും പുലരുന്ന ഒരു ഇന്ത്യക്കായി ഒരേ മനസോടെ മുന്നേറാന്‍ ഈ റിപബ്ലിക് ദിനം പ്രചോദനമാവട്ടെയെന്നും തുളസീധരന്‍ പള്ളിക്കല്‍ ആശംസിച്ചു.


Next Story

RELATED STORIES

Share it