- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയും ജപ്പാന് കോണ്‍സല്‍ ജനറലുമായി ചര്‍ച്ച; ഒസാക്ക സര്‍വകലാശാല സംസ്ഥാനത്തെ സര്‍വകലാശാലകളുമായി സഹകരിക്കും
മാലിന്യ സംസ്കരണം, മത്സ്യ സംസ്കരണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയും കേരളത്തിലെ വിവിധ സര്‍വകലാശാലകളും തമ്മില്‍ സഹകരണത്തിനുള്ള തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന് കോണ്‍സല്‍ ജനറല്‍ താഗാ മസായുക്കിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. 2019 നവംബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാന് സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദ മേഖലകളില്‍ ശക്തമായ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണം, മത്സ്യ സംസ്കരണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്യുന്നു. ഒട്ടേറെ മലയാളി നഴ്സുമാര്‍ ജപ്പാനില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യും. ഭാവിയിലും ജപ്പാനുമായി നല്ല ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന എല്ലാ വിഷയങ്ങളിലും അനുഭാവപൂര്‍ണ്ണമായി ജാപ്പനീസ് അംബാസിഡര്‍ പ്രതികരിച്ചു.
ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെഎം എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
അജ്മീറിലെ 'ഖാദിം' ഹോട്ടലിൻ്റെ പേരു മാറ്റി; ഇനി അജയ് മേരു
20 Nov 2024 12:55 AM GMT'അമേരിക്കൻ മിസൈലുകൾ റഷ്യക്ക് അകത്ത് വന്നാൽ ആണവായുധം ഉപയോഗിക്കും':...
19 Nov 2024 6:41 PM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMT