- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ കൊടും ശൈത്യം തുടരുന്നു: വൈദ്യൂത നെരിപ്പോടില്‍ നിന്നും തീപ്പിടിച്ച് 6 വീടുകള്‍ കത്തിനശിച്ചു
ശ്രീനഗര്‍: കശ്മീരില്‍ കൊടും ശൈത്യം തുടരുന്നതോടൊപ്പം അഗ്നിബാധയും ആവര്‍ത്തിക്കുന്നു. ഒരു ദിവസത്തിനിടെ ശ്രീനഗറില്‍ മാത്രം മൂന്നിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ശൈത്യമകറ്റാന്‍ വീടിനകത്ത് ഉപയോഗിക്കുന്ന വൈദ്യുത നെരിപ്പോടില്‍ നിന്നും തീപടര്‍ന്നാണ് അപകടം സംഭവിക്കുന്നത്.
ശ്രീനഗറിലെ സഫ സാകിദാഫര്‍ പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല. മുഹമ്മദ് അമിന്‍ ലോണ്‍, ഷബീര്‍ അഹ്മദ് ലോണ്‍, പരേതനായ ഗുലാം അഹ്മദ് ഭട്ട് , മുഹമ്മദ് ദിലാവര്‍ ഭട്ട്, മുഹമ്മദ് അസ്ലം ഭട്ട്, ഗുലാം മുഹമ്മദ് ഭട്ട് എന്നിവരുടെ വീടുകളാണ് തീപ്പിടുത്തത്തില്‍ നശിച്ചത്. തീ അണക്കുന്നതിനിടെ ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസസ് (എഫ് ആന്‍ഡ് ഇഇഎസ്) വകുപ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരുക്കേറ്റു. എഫ് ആന്റ് ഇ എസ് വകുപ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ നൂര്‍ ആലം ഖാന്‍ ആണ് തീ അണക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴെ വീണത്.