Latest News

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാന്‍ കമ്മിറ്റി

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാന്‍ കമ്മിറ്റി
X

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്ധനത്തിന്റെയും സ്‌പെയര്‍പാര്‍ട്‌സിന്റെയും വിലവര്‍ധനയുെട അടിസ്ഥാനത്തില്‍ ചരക്ക് വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് വാഹന ഉടമകള്‍ ദീര്‍ഘനാളായി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കണ്‍വീനറായ 8 അംഗ കമ്മിറ്റി ഈ മേഖലയിലെ വിവിധ കാര്യങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും. ചരക്ക് വാഹന ഉടമകളുടെയും ഈ മേഖലയിലെ മറ്റ് സംഘടനകളുടെയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാവും. ഏപ്രില്‍ 30 ന് മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍, ചരക്കുവാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍, ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it